മണ്ണാര്‍ക്കാട് : ഗുരുവായൂര്‍, മാനന്തവാടി കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി കെ. എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രശോഭ് അധ്യ ക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൈതച്ചിറ, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം പി.കബീര്‍, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ബേബി ജോയ്, ഭരത്, റാഫി മൈലംകോട്ടില്‍, മറ്റുനേതാക്കള്‍ പങ്കെടുത്തു.
