മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ ‘വികസന വസന്തം’ ത്തിന് തുടക്കം കുറിച്ചതായും 4.25 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തികള്‍ കൂടി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. വിദ്യാഭ്യാസം, കായികം, വിനോദം, അടിസ്ഥാന വികസനം, കുടിവെള്ളം ,ആരോഗ്യം എന്നീ മേഖലയിലും പട്ടികജാതി , പട്ടിക വര്‍ഗ സാങ്കേതങ്ങളുടെ വികസനത്തിനുമാണ് പരിഗണന നല്‍കിയിരിക്കുന്നത്. ഒട്ടുമിക്ക പദ്ധതികളുടെയും പ്രവൃത്തികള്‍ നടത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭരണാനുമതിയും ആസൂത്രണസമിതി അംഗീകാരവും ലഭിച്ച മറ്റു പദ്ധതികളുടെ സാങ്കേതിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയായിവരുന്നു. ഒട്ടേറെ പദ്ധതികള്‍ ഇതിനോടകം ഏകദേശം പൂര്‍ത്തിയാ യിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണെങ്കിലും മാര്‍ച്ച് മാസത്തോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാകുമെന്നും ഗഫൂര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ സമഗ്ര സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യ മായി. 400 ഓളം വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്കി. തൊഴില്‍ മേള, ഫുട്ബോള്‍ പരിശീലനം, വിശിഷ്ട സേവനങ്ങള്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍, കല കായിക സാഹിത്യ പ്രതിഭകള്‍ക്ക് ആദരം, മത്സര പരീക്ഷാ മോട്ടിവേഷന്‍, ഉന്നത വിജയികള്‍ക്ക് അനുമോദനം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ സേനക്ക് സുരക്ഷാ പദ്ധതി,ആരോഗ്യ സുരക്ഷാ പരിപാടികള്‍ തുടങ്ങിയ സമയോചിതവും വൈവിധ്യവുമായ സേവന പദ്ധതികള്‍ സമഗ്രയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയും ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെയുമാണ് ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു.
പദ്ധതികളും അനുവദിച്ച തുകയും:
- കുരുത്തിച്ചാലിൽ ടുറിസം വികസന പദ്ധതി 25 ലക്ഷം
2.കുമരംപുത്തൂരിൽ ഓപ്പൺ ജിം നിർമ്മാണം 10 ലക്ഷം.
3.ചങ്ങലീരി വേണ്ടാംകുർശിയിൽ വനിത ജിംനേഷ്യം 20 ലക്ഷം
4..പള്ളിക്കുന്ന് മിനി സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കൽ 10 ലക്ഷം
5.തെങ്കര വാളക്കരകുളം നവീകരണം 30 ലക്ഷം
6.ചങ്ങലീരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വിശ്രമ കേന്ദ്രം നിർമ്മാണം 20 ലക്ഷം
7.ഡിവിഷനിലെ 20 ഓളം പ്രദേശങ്ങളിൽ മിനി മാസ്റ്റ്/ഹൈമാസ്റ്റ് ലൈറ്റുകൾ 40 ലക്ഷം
8.കാഞ്ഞിരപ്പുഴ നരിയംകോട് കുടിവെള്ളപദ്ധതി നവീകരണം 10 ലക്ഷം
9.കോട്ടോപ്പാടം പരിയങ്ങാട് എസ്. സി നഗർ വികസനം 10 ലക്ഷം
10.മണ്ണാർക്കാട് ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യുഷൻ ബിൽഡിംഗ് നവീകരണം 10 ലക്ഷം
11.പറാട്ടിപ്പടി പള്ളി റോഡ്- 1,80,000
12.കുളപ്പാടം പള്ളി റോഡ് ഡ്രൈനേജ് നിർമാണം 10 ലക്ഷം
13.തെങ്കര കോളശ്ശേരികുന്ന് എസ് സി ഉന്നതി വികസനം 10
14.കോട്ടോപ്പാടം ആലിപറമ്പ് കുടിവെള്ള പദ്ധതി 10 ലക്ഷം
15.കുമരംപുത്തൂർ നെച്ചുള്ളി ഗവ.ഹൈസ്കൂളിൽ ലാബ് , ലൈബ്രറി കെട്ടിട നവീകരണം 10 ലക്ഷം
16.തെങ്കര ഗവ. ഹൈസ്കൂൾ വിഭാഗത്തിൽ ഡിജി ലാബ് -10 ലക്ഷം
17.തെങ്കര ഗവ.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജി.ലാബ് 10 ലക്ഷം
18.കാഞ്ഞിരപ്പുഴ കുമ്പളംചോല ഉന്നതി വികസനം 10 ലക്ഷം
19.നെച്ചുള്ളി സ്കൂളിൽ ഓപ്പൺ സ്റ്റേജും ഇൻറർലോക്കും 10
20.മണലടി ജവഹർ നഗർ റോഡ് ഡ്രൈനേജ് 10 ലക്ഷം
21.ചങ്ങലീരി ചക്കിങ്ങൽ ഉന്നതി വികസനം -10 ലക്ഷം
22.ഡിവിഷനിലെ അങ്കണവാടികൾ സ്മാർട്ട് ആക്കൽ 10 ലക്ഷം
23.കോട്ടോപ്പാടം അരിയൂർ ഗ്രൌണ്ട് നവീകരണം 10 (സംയുക്തം)
24.തെങ്കര ഗവ.ഹൈസ്കൂളിൽ മെയിന്റനൻസ് 10 ലക്ഷം
25.തെങ്കര GHSS ൽ മോഡുലാർ ടോയ്ലറ്റ് 15 ലക്ഷം
26.കൈതച്ചിറ കൊമ്പംകുണ്ട് എസ് ടി ഉന്നതി വികസനം 10 ലക്ഷം.
27.തച്ചനാട്ടുകര എടമനപ്പടി Sc ഉന്നതി വികസനം 10 ലക്ഷം
28.തച്ചനാട്ടുകര കിട്ടത്ത് ഉന്നതി വികസനം 10 ലക്ഷം
29.നെച്ചുള്ളി സ്കൂളിൽ ചുറ്റുമതിൽ 10 ലക്ഷം
30.കോട്ടോപ്പാടം ചേരിയിൽ ഉന്നതി വികസനം 10 ലക്ഷം
31.തെങ്കര GHSS ൽ ഫർണീച്ചർ 75000 - വിവിധ അംഗൻവാടിക്ക് പുതിയ കെട്ടിടം വിഹിതം 30 ലക്ഷം
34.കായിക താരങ്ങൾക്ക് നടത്തുന്ന ക്യാമ്പിൽ പോഷകാഹാരം നൽകുന്നതിന് 1.35 ലക്ഷം
35.നെച്ചുള്ളി GHS ൽ ലാബ് സജ്ജമാക്കൽ 10 ലക്ഷം
