വനംവകുപ്പ് കാമറാ നിരീക്ഷണം ആരംഭിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല അമ്പംകടവ് മേഖലയില്‍ ഭീതി പരത്തുന്ന പുലിയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍.ആക്രമണകാരിയായ പുലി യെ എത്രയും വേഗം പിടികൂടി ഉള്‍വനത്തില്‍ വിടണമെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു.
പാലക്കയം വനമേഖലയ്ക്ക് സമീപത്തായാണ് അമ്പംകുന്ന് പ്രദേശമുള്ളത്. ശനിയാഴ്ച വന്യജീവി ആക്രമണമുണ്ട മുനിക്കോടത്തേക്ക് കാഞ്ഞിരം ടൗണില്‍ നിന്നും അര കിലോമീറ്ററെയുള്ളൂ. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണ്. ഇരട്ടക്കുളം ശിവക്ഷേ ത്രത്തിന് സമീപം കങ്കത്ത് വീട്ടില്‍ ഗോപാലന്റെ ആടിനെയാണ് വന്യജീവി കൊന്നത്. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെ പകുതി ഭക്ഷിച്ചനിലയിലായിരുന്നു. ശക്തമായ മഴകാരണം വീട്ടുകാര്‍ ശബ്ദം കേട്ടിരുന്നില്ല. രാവിലെയാണ് സംഭവറിയുന്നത്.കൂടിന് സമീപം വന്യജീവിയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. വിവരമറിയിച്ചപ്രകാരം വനപാലകരും ആര്.ആര്.ടിയുമെത്തി പരിശോധന നടത്തി. ആടിനെ കൊന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും പുലിവര്ഗത്തില്പെട്ട ജീവിയാകാമെന്നാണ് വനംവകുപ്പ് പറയുന്നത്.
മലയോരമേഖലകളായ ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങള്‍ക്ക് പുറമെ കാഞ്ഞിര പ്പുഴ ചിറക്കല്‍പ്പടി റോഡിന്റെ സമീപപ്രദേശങ്ങളായ കാണിവായ്, അത്തിക്കുണ്ട്, മുനിക്കോടം, മാന്തോണി പ്രദേശങ്ങളില്‍ നിരന്തരം പുലിശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് വര്‍ഷത്തോളമായി പ്രദേശത്ത് പുലിസാന്നിദ്ധ്യമുണ്ടെന്ന് പ്രദേശത്തു ള്ളവര്‍ പറയുന്നു.ആടുകളെയും നായ്ക്കളേയും പുലി പിടികൂടുന്നത് സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ പരാതികളും നല്‍കിയിട്ടുണ്ട്. മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രയജ്ഞ പരിപാടിയിലേക്ക് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ നിന്നും എണ്ണൂറില്പരം പരാതികളെ ത്തിയിട്ടുണ്ട്. ഇതു തന്നെ പഞ്ചായത്തിലെ വന്യജീവി ശല്യത്തിന്റെ രൂക്ഷത വെളിവാ ക്കുന്നതാണെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര പറഞ്ഞു.
ഇപ്പോള്‍ വന്യജീവി ആക്രമണമുണ്ടായ സ്ഥലത്തിന് 200മീറ്റര്‍ മാറിയുള്ള കൃഷി സ്ഥല ത്തില്‍, ഒന്നരവര്‍ഷം മുന്‍പ് പുലിയുടെ ജീര്‍ണിച്ച ജഡം കണ്ടെത്തിയിരുന്നു. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരുവീട്ടിലെ വളര്‍ത്തുനായക്കളെ വന്യജീവി കൊന്നിരുന്നു. ഇതേ തുടര്‍ന്ന് കാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് കാഞ്ഞിരം മാന്തോണി റോഡില്‍വെച്ച് ബൈക്ക് യാത്രികര്‍ പുലിയെ കണ്ടതായും പറയുന്നു. രണ്ട് ദിവസം മുന്‍പ് പുലര്‍ച്ചെ അമ്പലത്തിലേക്ക് പോകുംവഴി പുലിയെ കണ്ടതായി പ്രദേശവാസിയായ കല്ല്യാണിയമ്മ പറഞ്ഞു.കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത വീണ്ടും പുലിയെത്തുകയും ആടിനെ കൊന്നുതിന്നുകയും ചെയ്തതോടെ ജനജീവിതം ഭീതിയുടെ നിഴലിലായി. ഈ സാഹചര്യത്തില്‍ പുലിയുടെ ആക്രമണമു ണ്ടായ ഗോപാലന്റെ വീടിന്റെ പരിസരത്ത് രണ്ട് കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണംആരംഭിച്ചു. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പുലിയെ പിടികൂടാന്‍ കൂടുവെയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് പട്രോളിങ്ങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
