അഗളി: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് അഗളി ഗ്രാമപഞ്ചായത്തില്‍ നടന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യൂ ഉദ്ഘാടനം ചെയ്തു. എം.ജി.എന്‍.ആര്.ഇ.ജി.എസ് പ്രവര്‍ത്തകരെ ആദരിച്ചു. അഗളി ഇ. എം. എസ് ടൗണ്‍ ഹാളില്‍ നടന്ന സദസ്സില്‍ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പളനിസ്വാമി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
