മണ്ണാര്‍ക്കാട് : മീറ്റര്‍ റീഡിങ്ങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതിബില്‍ തുക ഓണ്‍ ലൈനായി അടയ്ക്കാന്‍ മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനിലും സംവിധാനമായി. റീഡിങ്ങ് എടുക്കുന്ന പി.ഡി.എ. മെഷീനിലൂടെ തന്നെ ഉപഭോക്താക്കള്‍ക്ക് ബില്‍തുക അടയ്ക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ഡിവിഷനു കീഴിലുള്ള തച്ചമ്പാറ, കാഞ്ഞിരപ്പു ഴ, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, അലനല്ലൂര്‍, അഗളി, കോട്ടത്തറ ഇലക്ട്രിക്കല്‍ സെക്ഷ ന് ഓഫിസുകളിലായി 60ഓളം മെഷീനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തി നല്കി യതായി അധികൃതര്‍ അറിയിച്ചു.
മെഷീന് ഉപയോഗിച്ചുള്ള ബില്‍തുക അടയ്ക്കല്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചി ട്ടുണ്ട്. യാത്ര ചെയ്ത് സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടറിലെത്തി വരി നിന്ന് പണ മടയ്ക്കാന്‍ കഴിയാത്തവര്‍ക്കെല്ലാം ഏറെ സഹായകരമാണ് ഈ പദ്ധതി. ഡെബിറ്റ് – ക്രെ ഡിറ്റ് കാര്‍ഡ് മുഖേനെയോ, ഗൂഗിള്‍പേ, ഫോണ്‍ പേ, പേറ്റിഎം തുടങ്ങിയ ആപ്ലിക്കേ ഷനിലൂടെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗി ച്ചോ തുക അടയ്ക്കാം. യു.പി.ഐ. /കാര്‍ഡ് വഴിയുള്ള ഇടപാടുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ല. കെ.എസ്.ഇ.ബി. ഐ.ടി. വിഭാഗത്തിന്റെയും കനറാ ബാങ്കിന്റെയും സഹകരണത്തോടെ വികസിപ്പിച്ച പദ്ധതിയാണിത്. എംസൈ്വപ്പ്, പേസ്വിഫ് എന്നീ മെഷീനുകള്‍ വഴിയാണ് ബില്‍തുക അടയ്ക്കാന്‍ കഴിയുക.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിലവിലുള്ള 5000ലധികം ബില്ലിങ്ങ് മെഷീനുകളിലും പണമ ടയ്ക്കാനുള്ള സംവിധാനമുള്പ്പെടുത്തിയിട്ടുണ്ട്. സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. സെക്ഷന്‍ ഓഫി സുകളിലെ ക്യാഷ് കൗണ്ടറുകള്‍ നേരത്തെ എട്ടുമുതല്‍ ആറുവരെ പണം സ്വീകരി ച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്പതുമുതല് മൂന്ന് വരെ മാത്രമേയുള്ളൂ. വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ 1000 രൂപവരെ മാത്രമേ പണമായി ക്യാഷ് കൗണ്ടറില്‍ സ്വീകരിക്കുക യുള്ളൂ. അതിനുമുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം.
