കുമരംപുത്തൂര്‍ : യു.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തി ലുള്ള വികസന സന്ദേശ ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച ചങ്ങലീരി ഞെട്ടരക്കടവില്‍ നിന്നും ആരംഭിച്ച ജാഥ മോതിക്കല്‍, പള്ളിപ്പ ടി, ഇടിഞ്ഞാടി നഗര്‍, രണ്ടാം മൈല്‍, മല്ലി, കൂനിവരമ്പ്, പറമ്പുള്ളി, കെ.പി.ബി ഉന്നതി, കുളപ്പാടം, പൂന്തിരിത്തിക്കുന്ന്, ഒഴുകുപാറ, ചക്കരകുളമ്പ്, മേലേ ചുങ്കം, ചുങ്കം, താഴെ ചുങ്കം, അരിയൂര്‍ എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വട്ടമ്പലത്ത് സമാപിച്ചു. കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കുള്ള കുറ്റപത്രമെന്ന ശീര്‍ഷകത്തില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ് ജാഥയുടെ പര്യടനം. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്മാന് അസീസ് പച്ചീരി ക്യാപ്റ്റനും കണ്‍വീനര്‍ ഫിലി പ്പ് വൈസ് ക്യാപ്റ്റനുമായ ജാഥയുടെ ഡയറക്ടര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിരം മടത്തുംപള്ളി എന്നിവരാണ്. ബേബി രാജാണ് കോര്‍ഡിനേറ്റര്‍. ജാഥയുടെ പ്രയാണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീ സ് ഭീമനാടും, ശനിയാഴ്ചത്തെ സമാപന സമ്മേളനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായനും ഉദ്ഘാടനം ചെയ്തു. നേതാക്കളായ പൊന്‍പാറ കോയ ക്കുട്ടി, കെപി.ഹംസ, പി.മുഹമ്മദാലി അന്‍സാരി, കെ.കെ ബഷീര്‍, മുജീബ് മല്ലിയില്‍, അബു വറോടന്‍, ഗോപാലകൃഷ്ണന്, നൗഷാദ് വെള്ളപ്പാടം, ഷറഫു ചങ്ങലീരി, കെ.കെ മൊയ്ദുപ്പ, ജയപ്രകാശ് വാഴോത്ത്, കെ.കെ ലക്ഷ്മിക്കുട്ടി, മേരി സന്തോഷ്, ഡി.വിജയല ക്ഷ്മി, ഷരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, ഉഷ, ടി.എം.എ റഷീദ്, അഡ്വ.ടി.കെ സഫ്വാന്, എം. സഫ്വാന്, ഹുസൈന്, വൈശ്യന് മുഹമ്മദ്, നൗഷാദ് പടിഞ്ഞാറ്റി, ശരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, ഷെരീഫ് ആമ്പാടത്ത്, കെ.സി മൊയ്തുപ്പ, അസീസ് നൂറുണ്ടന്, അസൈനാര്‍ പുല്ലത്ത്, എന്‍.വി ഹംസ, ഗഫൂര്‍ ചേനാത്ത്, മുഹമ്മദാലി മല്ലിയില്‍, എം. ഹംസ അമീര്‍, കെ.കെ നാസര്‍, ശശിധരന് എടത്തൊടി, പി.കെ സൂര്യകുമാര്‍, കാസിം ഹാജി, എം.മുഹമ്മദാലി, എം.ജെ തോമസ് മാസ്റ്റര്‍, വി.പി ശശികുമാര്‍, ആഷിക്ക് വറോടന്‍, കെ.കുഞ്ഞിപ്പു, മുഹമ്മദാലി മല്ലിയില്‍, കിഴക്കേ തില്‍ വാപ്പുട്ടി, നിസാര്‍ പടിഞ്ഞാറ്റി, കെ.സി അവറാന് ഹാജി, ജാഥ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, കോര്‍ഡിനേറ്റര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
