മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തികള്‍ക്കായി വെള്ള പ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും, എം.എല്‍.എ. ഫണ്ടില്‍ നിന്നും തുക അനു വദിച്ചതായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു. പൊലിസ് സ്റ്റേഷന് കംപ്യൂട്ട റിനും അനുബന്ധ സാമഗ്രികള്‍ക്കും തുകഅനുവദിച്ചിട്ടുണ്ട്. കോട്ടോപ്പാടം പഞ്ചായ ത്തിലെ അരിയൂര്‍ പടുവില്‍ കുളമ്പ് റോഡ്, മണ്ണാര്‍ക്കാട് നഗരസഭയിലെ നടമാളിക അരകുര്‍ശ്ശി എതൃപ്പണം കെ.ടി.എം. സ്കൂള്‍ റോഡ്, അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണയംകോട് ചേരിപ്പറമ്പ് റോഡ്, കുമരംപുത്തൂര്‍ പഞ്ചായത്തിലെ അക്കിപ്പാടം കുളിക്കടവ് പുഴറോഡ്, ഷോളയൂര്‍ പഞ്ചായത്തിലെ പെട്ടിക്കല്‍ ജംങ്ഷന് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ റോഡ് എന്നിവയ്ക്കായി പത്ത് ലക്ഷം രൂപ വീതം അനുവദി ച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചത്. എം. എല്‍.എ. ഫണ്ടില്‍ നിന്നും അഞ്ച് റോഡുകള്‍ക്കും തുക അനുവദിച്ചു. നഗരസഭയിലെ അരകുര്‍ശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡിന് 19.50 ലക്ഷം, പള്ളിപ്പടി പെരിഞ്ചോ ളം ബൈപ്പാസ് റോഡിന് 20 ലക്ഷം, അലനല്ലൂര്‍ പഞ്ചായത്തിലെ പാക്കത്തുകുളമ്പ് മേലേകളയന് തോണിപ്പാടം റോഡിന് 15ലക്ഷം, കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് ചിറ്റടിക്കുളമ്പ് റോഡിനും, തെങ്കര പഞ്ചായത്തിലെ കൈനിക്കോട് ആശാരിക്കുന്ന് സോമന്‍പടി റോഡിനും പത്ത് ലക്ഷം രൂപാ വീതവും അനുവദിച്ചു. അഗളി പൊലിസ് സ്റ്റേഷനില്‍ കംപ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍ അനുബന്ധ സാധന സാമഗ്രികള്‍ സ്ഥാപിക്കു ന്നതിന് രണ്ട് ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതായി എം.എല്‍.എ. അറിയിച്ചു.
