മണ്ണാര്‍ക്കാട് : അതിദരിദ്രര്‍ക്കുള്ള വീടുനിര്‍മാണം മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടങ്ങി. വീടും സ്ഥലവുമില്ലാത്ത ഒന്‍പത് പേര്‍ക്കാണ് നഗരസഭ മൂന്ന് സെന്റുവീതം ഭൂമി നല് കി വീടുനിര്‍മിക്കുന്നത്. ആശ്രിതരാരുമില്ലാത്ത ശാന്തമ്മയ്ക്കുവേണ്ടി ഗോവിന്ദാപുര ത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ശാന്തമ്മയ്ക്ക് വീടുനിര്‍മിക്കുന്നതിനായി നഗരസഭാ കൗണ്‍സില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ നേതൃത്വത്തിലാണ് ഇവരുടെ വീട് പണി പുരോ ഗമിക്കുന്നത്. കുറഞ്ഞദിവസങ്ങള്‍ കൊണ്ടുതന്നെ വീടുപണി പൂര്‍ത്തീകരിച്ച് കൈമാ റുമെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സി.രാധാകൃഷ്ണന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ ഇ.കെ യൂസഫ് ഹാജി, കെ.ഷറഫുന്നിസ, കെ.സുഹറ, പി.ഹസീന, നഗരസഭാ സെക്രട്ടറി എം.സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
