മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറിന് നല് കി പ്രകാശനം ചെയ്തു. ഈവര്‍ഷം വിദ്യാര്‍ഥികളില്‍ നിന്നാണ് ലോഗോ ക്ഷണിച്ചത്. എം.ഇ.ടി. സ്കളിലെ അഭിനവ് കെ.അശോക് തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടു ക്കപ്പെട്ടത്. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, ജനറല്‍ കണ്‍വീനര്‍ എ. കെ മനോജ്കുമാര്‍, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എസ്.ആര് ഹബീബുള്ള, പ്രധാ ന അധ്യാപകരായ സി. മിനി ജോണ്‍, സി.നാരായണന്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ പി.ജയരാജ്, നഗരസഭാ കണ്‍സിലര്‍മാര്‍, അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങി യവര്‍ പങ്കെടുത്തു. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈ സ്കൂള്‍, എ.എല്‍.പി. സ്കൂള്‍, ജി.എം.യു.പി. സ്കൂള്‍ എന്നിവടങ്ങളിലായാണ് ഉപജില്ലാ കലോത്സവം അരങ്ങേറുക. മേളയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.
