മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ബ്രാഞ്ച് മേലാറ്റൂരില്‍ പാണ്ടിക്കാട് റോഡില്‍ ടി.കെ.ബി. പ്ലാസയിലെ ഒന്നാംനിലയില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാ രംഭിക്കുന്നതായി യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി മുഖ്യാതിഥി യാകും. മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ക്യാഷ് കൗണ്ടറിന്റെ യും എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍ ലോക്കര്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്കുന്ന നാല് ശതമാനം പലിശനിരക്കില്‍ സ്വര്‍ണ പണയ വായ്പ ലഭ്യമാക്കുന്ന അഗ്രി ഗോള്‍ഡ് ലോണ്‍, എഴ് ശതമാനം പലിശയ്ക്ക് കിസാന്‍ സ്വര്‍ണ പണയവായ്പ പോലെയുള്ള പദ്ധതികള്‍ ഇവിടെയുമുണ്ടാകും. ഉദ്ഘാടനത്തോട നുബന്ധിച്ച് എല്ലാ നിക്ഷേപങ്ങള്‍ക്കും മുന്‍കൂര്‍ പലിശയും നല്‍കും. മേലാറ്റൂരില്‍ യു. ജി.എസ്. നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം കാന്‍സര്‍ രോഗ ബാധിതനായ വ്യക്തിക്ക് ധനസഹായം നല്‍കും. മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാ മൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഗ്രാമീണമേഖലയ്ക്ക് ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി സാധാരണക്കാര്‍ക്ക് ആശ്രയമായി മാറിയ യു.ജി.എസ്. ഗ്രൂപ്പിന് പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി 22 ബ്രാഞ്ചുകളാണ് ഉള്ളത്. 23-ാമത്തെ ബ്രാഞ്ചാണ് മേലാറ്റൂരില്‍ തുറക്കുന്നത്.
സാധാരണക്കാരന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സാധ്യമാക്കുന്നതിലൂടെ ജനസ്വീകാര്യത ചുരുങ്ങിയകാലം കൊണ്ട് നേടിയാണ് യു.ജി.എസ്. മേലാറ്റൂരിലും പുതിയ മുന്നേറ്റം കുറിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കോഴിക്കോ ട് വരെയുള്ള വിവിധ ജില്ലകളിലായി പ്രത്യേകിച്ച് പാലക്കാട് ലഭിച്ച സ്വാകാര്യത മേലാ റ്റൂര് ബ്രാഞ്ചിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുസൃതമായ മികച്ച പ്രവ ര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനും പരിശ്രമിക്കും. യു.ജി.എസിലെ ഇടപാടുകാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് മേലാറ്റൂര്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തുന്നത്. മലപ്പുറം ജില്ലയിലെ മറ്റൊരു ബ്രാഞ്ച് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അജിത്ത് പാലാട്ട് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ രാജീവ്, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, എച്ച്.ആര്. മാനേജര്‍ അനു മാത്യു, റിക്കവറി ഓഫിസര്‍ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
