മണ്ണാര്‍ക്കാട്: സി സോണ്‍ ഫുട്ബോള്‍ മത്സരങ്ങള്‍ എം.ഇ.എസ്. കല്ലടി കോളജിലും വിക്ടോറിയ കോളജിലും ആരംഭിച്ചു. ഉദ്ഘാടന മത്സരത്തില്‍ എന്‍.എസ്.എസ്. ഒറ്റപ്പാലം ആസ്പയര് കോളജ് തൃത്തലയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയ പ്പെടുത്തി. എം.ഇ.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. സി സോണ്‍ കണ്‍വീനര്‍ ഡോ.മായ മുഖ്യാതിഥിയായിരുന്നു. എം.ഇ.എസ്. കോളജ് കായി കവിഭാഗം മേധാവി മൊയ്തീന്, ഡോ. കെ.ടി സലീജ്, കെ.സുഫൈല്‍, ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു.
