തെങ്കര: തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി തെങ്ക ര പഞ്ചായത്തില്‍ തെരുവുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല് കി. വിവിധ ഭാഗങ്ങളിലുള്ള 100 തെരുവുനായ്ക്കള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇവയെ തിരിച്ചറിയുന്നതിനായി ശരീരത്തില്‍ പച്ചനിറത്തിലുള്ള ചായം പൂശിയിട്ടു മുണ്ട്. ഗ്രാമ പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി ഡിസ്പെന്‍സറി എന്നി വര് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.പഞ്ചായത്തിന്റെ 2025-26 സാമ്പത്തി കവര്ഷത്തെ പദ്ധതിയില്‍ നിന്നും 50,000രൂപയാണ് ഇതിനായി ചിലവഴിച്ചത്. മൃഗസംര ക്ഷണ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ വാക്സിന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വ ത്തിലാണ് കുത്തിവെച്ചത്. നായകളെ പിടികൂടുന്നതിന് ചിറ്റൂര്‍ എ.ബി.സി. കേന്ദ്രത്തി ലെ മൃഗസംരക്ഷണവകുപ്പിന്റെ ലൈസന്‍സുള്ള ഡോഗ് ക്യാച്ചര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തി.
നെല്ലിപ്പുഴ ആനമൂളി റോഡ്, കെട്ടിടങ്ങള്‍ക്ക് സമീപം, ജനവാസമേഖലയിലെ റോഡുക ളിലെല്ലാം തമ്പടിച്ചിരുന്ന നായകളെ പിടികൂടുന്ന പ്രവര്‍ത്തനവും ശ്രമകരമായിരുന്നു. പഞ്ചായത്ത് പരിധിയില്‍ തെരുവുനായ ശല്ല്യം വര്‍ധിക്കുന്നതിനൊപ്പം ആക്രമണങ്ങ ളും പതിവായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് കടിയേറ്റിട്ടുണ്ട്. ഇരുച ക്രവാഹനങ്ങള്ക്ക് കുറുകെ ചാടി അപകടങ്ങളും സംഭവിച്ചിട്ടുമുണ്ട്. രൂക്ഷമാകുന്ന തെരുവുനായശല്ല്യം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് തെരുവുനായ പേവിഷബാധ നിര്‍മാര്‍ജ്ജന പദ്ധതിയിലുള്‍പ്പെടുത്തി കുത്തിവെപ്പ് നല്‍കിയത്.തെങ്കര ടൗണ്‍, സ്കൂള്‍ പരിസരം, വെള്ളാരംകുന്ന്, കൈത ച്ചിറ, മാസപ്പറമ്പ്, കോല്‍പ്പാടം, ആനമൂളി, ചേറുംകുളം എന്നിവടങ്ങളില്‍ നിന്നാണ് വല ഉപയോഗിച്ച് ഡോഗ് ക്യാച്ചര്‍മാര്‍ നായകളെ പിടികൂടിയത്. ശേഷം കുത്തിവെപ്പ് നല് കി.ശനിയാഴ്ച രാവിലെ ആറരയ്ക്ക് തുടങ്ങിയ പ്രവര്‍ത്തനം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്.
തെരുവുനായ പേവിഷബാധ പ്രതിരോധ മാസ് ഡോഗ് വാക്സിനേഷന് മെഗാ ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ന് ഉനൈസ് നെച്ചിയോടന്‍ പങ്കെടുത്തു. തെങ്കര വെറ്ററിനറി ഡിസ്പെന്‍സി മെഡിക്കല്‍ ഓഫിസര്‍ കെ.രേവതി, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, വിപിന്‍, ഡോഗ് ക്യാച്ചര്മാരായ പി.സുരേഷ്ബാബു, എന്‍.ഗോപി, ദിനേഷ് കുമാര്‍, പി.ബിനു എന്നിവര്‍ നേതൃത്വം നല്കി. പദ്ധതി അടുത്തസാമ്പത്തിക വര്‍ഷത്തിലും തുടരാനാണ് അധികൃ തരുടെ തീരുമാനം.
