അലനല്ലൂര്‍ : കെ.എന്‍.എം. ജില്ലാ പൊതുസമ്മേളനത്തിന്റെ ഭാഗമായി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സംയുക്ത മുജാഹിദ് കണ്വെന്ഷന് നടത്തി. രാഷ്ട്രീയ ലക്ഷ്യങ്ങ ള്‍ക്കായി സമുദായങ്ങളെ വേര്‍തിരിച്ച് ഭൂരിപക്ഷ,ന്യൂനപക്ഷ സംഗമങ്ങള്‍ സംഘടിപ്പി ക്കുന്നത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്ന് കണ്‍വെന്‍ഷ ന് അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദാലി അന്‍സാരി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി അധ്യ ക്ഷനായി. ടി.ഷറഫുദ്ധീന്‍ സലാഫി മുഖ്യപ്രഭാഷണം നടത്തി. എടത്തനാട്ടുകര നോര് ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, ജോയിന്റ് സെക്രട്ടറിമാരായ സി.യൂസഫ് ഹാജി, കെ.വി അബൂബക്കര്‍ മൗലവി, ഐ. എസ്.എം. ജില്ലാ സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭീകര തയ്ക്കെതിരെ സമാധാന സാക്ഷ്യം എന്ന പ്രമേയത്തില്‍ ഈമാസം 26ന് പാലക്കാട് കോട്ടമൈതാനത്താണ് ജില്ലാ പൊതുസമ്മേളനം നടക്കുന്നത്.
