മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നാ വശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്കി. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം പി.എം ആര്‍ഷോ, ബ്ലോക്ക് സെക്രട്ടറി ഷാജ് മോഹന്‍, പ്രസിഡന്റ് കെ.സൈതലവി, ട്രഷറര്‍ പി.അമല്‍, വൈസ് പ്രസിഡന്റ് കെ.റിഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്.
