മണ്ണാര്‍ക്കാട് : കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിക്ക് നേരെ യുണ്ടായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മി റ്റി നഗരത്തില്‍ പ്രകടനം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റ ഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനാ യി. മറ്റുനേതാക്കളായ സക്കീര്‍ തയ്യില്‍, ഇ.ശശിധരന്, സി.ജെ രമേശ്,കെ.ജി ബാബു, പി.ഖാലിദ്, സതീശന് താഴത്തേതില്‍, നൗഫല്‍ തങ്ങള്‍, നൗഷാദ് ചേലംഞ്ചേരി, ഗിരീഷ് ഗുപ്ത, പി.പി ഏനു, ഷിഹാബ് കുന്നത്ത്, വി.ജെ ഫിലിപ്പ്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പി.നസീര്‍ ബാബു, പി.അഹമ്മദ് സുബൈര്‍, നാസര്‍ കാപ്പുങ്ങല്‍, റഫീക്ക് കൊടക്കാട്, ബഷീര്‍, ആഷിക്ക് വറോടന്‍, ഹാരിസ് തത്തേങ്ങലം തുടങ്ങിയവര്‍ പങ്കെടുത്തു.
