മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥി യൂനിയന്‍ തെര ഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക്, കെ.എസ്.യുവിന്റെ വോട്ട് ലഭിച്ചിട്ടില്ലെന്ന് കെ.എസ്.യു. യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെര ഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ 11 വോട്ടുകളും എം.എസ്.എഫിന് നല്‍കിയിട്ടുണ്ട്. മുന്നണി മര്യാദകള്‍ ലംഘിച്ചത് എം.എസ്.എഫാണ്. എസ്.എഫ്.ഐയുമായി യാതൊരുവിധ സഖ്യമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശം കേട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേടില്ല. തെരഞ്ഞെടുപ്പില്‍ ഒരു ഉപകാരവും അവര്‍ ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ ആക്രമണം നേരിട്ട് ആശുപത്രിയില്‍ കിടന്നപ്പോഴും ആശ്വസിപ്പിക്കാന്‍ വരാത്തവരാണ്. കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രസ്താവനകള്‍ മുഖവിലയ്ക്കെടു ക്കുന്നില്ല. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നേതൃത്വം പറഞ്ഞത് അനുസരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ എം.എസ്.എഫുമായി സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകാനാണ് തീരുമാനമെടുത്തത്. രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എം.എസ്.എഫ്. ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എസ്.യുവിന് ഒരു യു.യു.സി. സീറ്റു നല്‍കാമെന്നും മറ്റുസീറ്റുകളില്‍ എം.എസ്.എഫിനെ പിന്തുണയ്ക്കണമെന്നും ധാരണ യിലെത്തിയിരുന്നു. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കെ.എസ്.യു. സ്ഥാനാര്‍ഥിക്ക് ലഭിച്ചത് സംഘടനയുടെ മാത്രം വോട്ടാണ്. എന്നാല്‍ കെ.എസ്.യുവിന്റെ മുഴുവന്‍ വോട്ടും എം. എസ്.എഫിന് ലഭിച്ചു. മറ്റൊരു യു.യു.സി. സീറ്റിലേക്ക് എസ്.എഫ്.ഐയെ വിജയിപ്പി ച്ചത് എം.എസ്.എഫ്. യൂനിറ്റാണ്. ഫ്രറ്റേണിറ്റിയുടെ വോട്ടും എസ്.എഫ്.ഐക്ക് ലഭിച്ചിട്ടു ണ്ട്. തെറ്റിദ്ധാരണകള്‍ മാറ്റണം. മുന്നണി മര്യാദകള്‍ കെ.എസ്.യു. ലംഘിച്ചിട്ടില്ലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എം.എസ്.എഫിലെ വിഭാഗീയതയാണ് തെര ഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂനിറ്റ് ഭാരവാഹികളായ ഷാമില്‍, അഖില, ഹന്നത് ബാനു, ഷമ്മാസ്, വിവേക് എന്നിവര്‍ പങ്കെടുത്തു.
