മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ യുമായി കെ.എസ്.യു. സഖ്യമുണ്ടാക്കിയത് അറിഞ്ഞിട്ടില്ലെന്നും അക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ഉത്തരവാദിത്വമോ പങ്കോ ഇല്ലെന്നും നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആരേയും ചുമതല പ്പെടുത്തിയിട്ടില്ല. അവിശുദ്ധകൂട്ടുകെട്ടിനു പിന്നില്‍ പ്രവര്ത്തിച്ചതരാണെന്ന് കണ്ടെ ത്തി നടപടി എടുക്കണം.ഗൂഢാലോചനയുണ്ടെങ്കിലും അന്വേഷിക്കണം. ഇതുസംബ ന്ധിച്ച് കോണ്‍ഗ്രസ്, കെ.എസ്.യു നേതൃത്വത്തിന് പരാതി നല്‍കും. വിഷയത്തില്‍ പഴികേള്‍ക്കേണ്ടി വരുന്നസാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള സാമ്പത്തിക വിഷയങ്ങള്‍ക്കായി കെ.എസ്.യു. നേതാക്കള്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീടുള്ള കൂടിയാലോചനകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ക്ഷണിച്ചിട്ടില്ല. എം.എസ്.എഫിനൊപ്പം മുന്നണിയായി മത്സരിക്കുക അല്ലെങ്കില്‍ മാറിനില്‍ക്കാനാണ് യൂത്ത്കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.പിന്നിടെന്താണ് സംഭവിച്ചതെന്ന് അറിയില്ല. തെറ്റുസംഭവിച്ചിട്ടില്ലെന്നാണ് കെ.എസ്.യു. യൂനിറ്റ് കമ്മിറ്റി പറയുന്നത്. വോട്ട്പലതും വിഘടിച്ചുപോയി. വിശദീക രിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എസ്.എഫ്.ഐയെ വിജയിപ്പിക്കാന്‍ കെ.എസ്.യുവിന്റെ വോട്ടുകള്‍ മറിഞ്ഞതായാണ് മനസിലാക്കുന്നത്. തദ്ദേശതിര ഞ്ഞെടുപ്പ് എത്തിനില്‍ക്കെ മുന്നണിക്കകത്ത് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടന്നിട്ടു ണ്ടോയെന്ന് സംശയിക്കുന്നു. ഏതുനേതൃത്വമാണ് നിര്‍ദേശം നല്‍കിയതെന്ന് അറിയില്ല. അതിനെ ഒരുകാരണവശാലും അംഗീകരിക്കില്ല. മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടു പോകും.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് പി.നസീര്‍ ബാബു, സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മറ്റുഭാരവാഹികളായ അസീസ് കാര, ടിജോ പി.ജോസ്, രമേഷ് ഗുപ്ത, മിഥു എന്നിവര്‍ പറഞ്ഞു.
