വെട്ടത്തൂര്‍: എന്‍.എസ്.എസ് യൂണിറ്റിന്റെ ജീവിതോത്സവം പ്രോജക്റ്റിന്റെ കീഴിലെ ‘വീ ദ പീപ്പിള്‍’ ഭരണഘടന ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നിയമസ ഭാ സന്ദര്‍ശനം നടത്തി. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ അതി ഥികളായാണ് വിദ്യാര്‍ഥികള്‍ നിയമസഭാ സന്ദര്‍ശനം നടത്തിയത്. നിയമസഭാ മ്യൂസി യം, ലൈബ്രറി, ഗ്യാലറി എന്നിവ സന്ദര്‍ശിച്ചു.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഗതാഗത വകുപ്പ് മന്ത്രി കെ.ബിഗണേഷ് കുമാര്‍, എം.എല്‍.എമാരായ ടി.സിദ്ധിഖ്,നജീബ് കാന്തപുരം എന്നിവരുമായി വിദ്യാര് ഥികള് സംവദിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു കാരക്കുന്നുമ്മല്‍, സ്കൂള്‍ ചെയര്മാന് മുഹമ്മദ് സിനാന്, പ്രജിത.വി.പി, രാധ.വി, എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് അസ്ലം.കെ പി, ലിഖിത സുരേഷ്, അല്‍ത്താഫ്, ബിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.ഭരണഘടന ബോധവ ല്‍ക്കരണത്തിന്റെ ഭാഗമായി യൂണിറ്റിന് കീഴില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങ ള്‍ക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.
