മണ്ണാര്‍ക്കാട്: ചക്രകസേരയിലിരുന്ന്, വനാതിര്‍ത്തിയിലെ വലിയൊരു പ്രതിസന്ധി പരി ഹരിക്കാനുള്ള പരിശ്രമത്തില്‍ മുഴുകിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അര്‍ണവ് പ്രവീണ്‍ ഏവരേയും അതിശയിപ്പിച്ചു. കാരാകുറുശ്ശിയില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്രം പ്രവൃത്തിപരിചയമേളയിലാണ് അര്‍ണവ് മത്സരിക്കാനെത്തിയത്. സുഹൃത്തും സഹപാഠിയുമായ അഭിജിത്ത് സന്തോ ഷിനൊപ്പം ചേര്‍ന്നാണ് പുതിയ പരീക്ഷണം നടപ്പാക്കിയത്. കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസമേഖലകളിലേക്കെത്തുമ്പോള് പ്രദേശവാസികള്‍ ക്ക് ജാഗ്രതാമുന്നറിയിപ്പ് നല്കുന്ന സംവിധാനമാണിത്.
വന്യമൃഗങ്ങളുടെ സാനിധ്യം ഒപ്പിയെടുക്കുന്ന സെന്‍സറുകള്‍ ലൈറ്റുകള്‍ പ്രകാശിപ്പി ക്കുകയും അലാറം മുഴക്കി ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്യും. പാഠപുസ്തകത്തി ലെ ‘ വിണ്ണിലെ വിസ്മയങ്ങള്‍, മണ്ണിലെ വിശേഷങ്ങള്‍ ‘ എന്ന പാഠഭാഗത്തെ ആസ്പദമാക്കി യാണ് ഇരുവരും ചേര്‍ന്ന് വന്യജീവിപ്രതിരോധ മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയ ത്. കുണ്ടൂര്‍കുന്ന് വി.പി.എ.യു.പി.എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ശാരീരിക വെല്ലുവിളി നേരിടുന്ന അര്‍ണവ് ഇതിന് മുമ്പും ശാസ്ത്രമേളകളില് മത്സരിച്ചിട്ടുണ്ട്. എ ഗ്രേഡും രണ്ടാംസ്ഥാനവും കരസ്ഥമാക്കിയിട്ടുമുണ്ട്. മറ്റു കുട്ടികളെപോലെ നടക്കാന്‍ കഴിയില്ല. രക്ഷിതാക്കളായ ദിവ്യയും പ്രവീണുമാണ് അര്‍ണവിനെ എല്ലായിടത്തേക്കും എടുത്തുകൊണ്ടുപോവുക. ഈ വര്‍ഷമാണ് അര്‍ണവ് ചക്രകസേര ഉപയോഗിച്ചു തുടങ്ങിയത്.
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം. ഹൈസ്കൂളിലെ അധ്യാപികകൂടിയായ അമ്മ ദിവ്യ സ്കൂളിലും അര്‍ണവിന്റെ എല്ലാകാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകും. സ്പെഷ്യല്‍ സ്കൂളു കളില്‍ പോകാതെ സാധാരണകുട്ടികള്ക്കൊപ്പമാണ് അര്‍ണവ് ഇതുവരെ പഠിച്ചതും. അധ്യാപകരുടെയും കുട്ടികളുടെയും പിന്തുണയും അര്‍ണവിന് പ്രചോദനമാണ്. പഠി ക്കാനും മിടുക്കനാണ്. കഴിഞ്ഞവര്‍ഷം എല്‍.എസ്.എസും നേടി. അര്‍ണവിന് കൂടുതല്‍ താല്പര്യം ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക കാര്യങ്ങളിലാണെന്ന് അമ്മ ദിവ്യയും പറഞ്ഞു. സഹപാഠിക്കൊപ്പം മത്സരിക്കാനെത്തിയതും ഇക്കാരണങ്ങ ളാല്‍ തന്നെ. ഇത്തരം കാര്യങ്ങള്‍ ഒരുപാടിഷ്ടമാണെന്ന് സെന്സറിലേക്കുള്ള വയര്‍ ഘടിപ്പിച്ചും ചെറിയ യന്ത്രത്തിന്റെ സ്ക്രൂ മുറുക്കിയും അര്‍ണവ് പറയുന്നു. രക്ഷിതാ ക്കളോടൊപ്പമാണ് സ്കൂളില്‍നിന്ന് അര്‍ണവ് എത്തിയത്. കുറേനേരം ഇരിക്കാന്‍ കഴി യാത്തതിനാല്‍ മത്സരം കഴിഞ്ഞയുടനെ അര്‍ണവും രക്ഷിതാക്കളും മടങ്ങി.
