മണ്ണാര്‍ക്കാട് : കുടിശ്ശികയായിട്ടുള്ള ക്ഷാമബത്ത ഉടനടി അനുവദിക്കണമെന്നും 2022 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ കുടിശ്ശിക ഒറ്റഗഡുവായി അനുവദിക്കണമെന്നുമാ വശ്യപ്പെട്ട് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി വിശദീകരണയോഗം നടത്തി. കഴിഞ്ഞമാസം നടന്ന വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ 2023 മുതല്‍ നല്‍കാനുള്ള ക്ഷാമബത്ത, ക്ഷാമാശ്വാസം നല്‍കേണ്ടത് തീരുമാനിക്കാതെ മാറ്റിവെച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പെന്ഷന് ഫണ്ടായ മാസ്റ്റര്‍ ട്രസ്റ്റില്‍ സര്‍ക്കാരിന് നല്‍കേണ്ട ഡ്യൂട്ടിയുടെ പകുതി മാസ്റ്റര്‍ ട്രസ്റ്റില്‍ ലഭ്യമാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരി ക്കുന്ന നയങ്ങള്‍ തിരുത്തുക, പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ല് പിന്‍വലിച്ച് തൊഴിളാലികളേയും പെന്‍ഷന്‍കാരേയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് ഓഫിസ് പരിസരത്ത് ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി വി.വാസു ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡിവിഷന് പ്രസിഡന്റ് നാരായണന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ശിവദാസ്, ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യു,കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന് നേതാവ് അജിത്ത്, കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് ഫെഡറേഷന് നേതാവ് രമേഷ്, ഓഫിസേഴ്സ് ഫെഡറേഷന് നേതാവ് ദിനേഷ്, ശിവന്, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
