പാലക്കാട്: ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്കില്‍ ഗവേഷണം നടത്തുന്ന തിന് 2.5 കോടിരൂപയുടെ മിഡ്ലാന്‍ഡ്സ് ഇന്റഗ്രേറ്റീവ് ബയോസയന്‍സസ് ട്രെയിനിങ് പാര്‍ട്ണര്‍ഷിപ് ഫെലോഷിപ് കരസ്ഥമാക്കി പാലക്കാട് മാത്തൂര്‍ സ്വദേശി രജനീഷ് ചന്ദ്ര മോഹന്‍. വാര്‍വിക് സര്‍വകലാശാലയിലെ പ്രൊഫ.ഡോ. ജോര്‍ജ് ഡബ്ല്യു. ബാസലിന്റെ മേല്‍നോട്ടത്തില്‍ സസ്യങ്ങള്‍ പരിസ്ഥിതി സൂചനകളെ തിരിച്ചറിയുകയും അവയ്ക്ക് അനുസരിച്ച് വളര്‍ച്ചയും വികാസവും നിയന്ത്രിക്കുകയും ചെയ്യുന്ന മോളിക്യുലര്‍ സംബന്ധിച്ച വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. കൊല്‍ക്കത്ത ഐസറില്‍ നിന്ന് ബയോളജിക്കല്‍ സയന്‍സസില്‍ സംയുക്ത മാസ്റ്റേഴ്സ് ബിരുദം (ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്) നേടിയ രജനീഷ് അവിടെ പ്രൊഫ.ഡോ. ശ്രീരാമയ്യ എന്‍.ഗംഗപ്പയുടെ കീഴില്‍ സസ്യങ്ങളുടെ താപപ്രതികരണങ്ങൡലെ സംയുക്ത നിയന്ത്രണ സംവിധാന ങ്ങളെ കുറിച്ചുള്ള ഗവേഷണം നടത്തി. കൂടാതെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡോ.നരേഷ് ലൗഡിയയുടെ മേല്‍നോട്ടത്തില്‍ ക്ലോറോപ്ലാസ്റ്റ് ബയോജനസിസിന്റെ നിയന്ത്രണം സംബന്ധിച്ച ഗവേഷണ പരിശീലനവും പൂര്‍ത്തിയാ ക്കിയിട്ടുണ്ട്. ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം, തൃശ്ശൂര്‍ സെന്റ് അഗസ്റ്റിന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളില്‍ നിന്നാണ് രജനീഷ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മാത്തൂരിലെ അധ്യാപക ദമ്പതികളായ സി.ഗിരീഷ്, എസ്.മിനി എന്നിവരുടെ മകനാണ്.
