അലനല്ലൂര്‍: വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനഭാഗമായി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ മുജാഹിദ് പ്രതിനിധി സമ്മേളനം നടത്തി. വിസ്ഡം സംസ്ഥാന സെക്ര ട്ടറി ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി അധ്യ ക്ഷനായി. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ടി. ഫിറോസ്ഖാന്, സ്റ്റുഡന്റ്സ് സം സ്ഥാന സെക്രട്ടറി അസ്ഹര്‍ ചാലിശ്ശേരി, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഒ. മുഹമ്മദ് അന്‍വര്‍, ഷൗക്കത്തലി, ടി.കെ.സദഖത്തുള്ള, കെ.ഉണ്ണീന്‍ വാപ്പു, ഡോ. പ്രിയാ സ്, അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളെയും തിരഞ്ഞെടുത്തു: വിസ്ഡം : നാസര്‍ (പ്രസി.), മുജീബ് (സെക്ര.), എം.കെ.മുഹമ്മദലി(ഖജാ.. വിസ്ഡം യൂത്ത് : കെ.ടി. ഷഫീഖ് (പ്രസി.), പി.പി.നൗഫല്‍ റഹ്മാന്(സെക്ര.), പി.എച്ച്. അലി അക്ബര്‍ (ഖജാ.. വിസ്ഡം സ്റ്റുഡന്റ്സ് : ഷഫീഖ് (പ്രസി.), സാബിഖ് ബിന്‍ സലീം(സെക്ര.), ഫസല്‍ തെങ്കര(ഖജാ.). വിസ്ഡം വിമന്‍ : ഷറീന അരിയൂര്‍(പ്രസി.), ഷരീഫ ചങ്ങലീരി(സെക്ര.), ഹസീബ(ഖജാ.), വിസ്ഡം ഗേള്‍സ് : ഹദിയ മണ്ണാര്‍ക്കാട്(പ്രസി.), നിഷിദ പര്വിന് അരിയൂര്‍(സെക്ര.), റിസ്വാന കച്ചേരിപ്പടി(ഖജാ.).
