മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം സമാപിച്ചു. ത്രിദിന സംഗീതോത്സവം സംഗീതജ്ഞ സുകുമാരി നരേന്ദ്രമേനോന് ഉദ്ഘാടനം ചെയ്തു. നവരാത്രി ആഘോഷ കമ്മറ്റി പ്രസിഡന്റ് സിബിന് ഹരിദാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ അപ്പുക്കുട്ടന് സ്വരലയം, ജോയിന്റ് സെക്രട്ടറി കെ.കെ വിനോദ്കുമാര്‍, ടി.ശങ്കരനാരായണന്, ദേവദാസ് നരിപ്പിലിയങ്ങാട്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അരവിന്ദാക്ഷന് പിള്ള, സെക്രട്ടറി ജയമോഹനന്, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസര്‍ അഖില്‍ വിഷ്ണു, അരിയൂര്‍ ഗോവിന്ദന്‍കുട്ടി, രമ രാധാ കൃഷ്ണന്, എം.കെ രാമചന്ദ്രന് നായര്‍, കെ.ടി സേതുമാധവന്, എന്‍. ഗോപിനാഥന് തുടങ്ങി യവര്‍ സംസാരിച്ചു. ഗായകരായ ഡോ.അനില്‍ ബാലകൃഷ്ണന്, കെ.എം രാജേഷ് , കലാ മണ്ഡലം അനില, കലാമണ്ഡലം അരുണ, ഇ.എസ് നിത്യ, സിന്ധു, എം.സി രശ്മി, പ്രതിഭാ മേനോന്, കൃഷ്ണ ഉപാസന, ജിജ സി. മേനോന്, സാന്ദ്ര ഷിബു എന്നിവരുള്‍പ്പെടെ നാല്പ്പ തോളം പേരുടെ സംഗീതാര്ച്ചനയുണ്ടായി. ഡോ. ബാബുരാജ് പരിയാനംപറ്റ, വിവേക് പരിയാനമ്പറ്റ, ഗോവര്ദ്ധന്, അഭിനവ് എന്നിവര്‍ മൃദംഗവും, കലാമണ്ഡലം ജഗദീഷ്, വൈഷ്ണവ് കല്ലാറ്റ്, മനു ഗോവിന്ദ് , എന്നിവര്‍ വയലിനും വായിച്ചു.
