തച്ചനാട്ടുകര: പ്രവര്‍ത്തന മികവിന് തച്ചനാട്ടുകര കുടുംബശ്രീ സി.ഡി.എസിന് ഐ.എസ്.ഒ. അംഗീകാരം. പാലക്കാട് ജില്ലയിലെ 48 കുടുംബശ്രീ സി.ഡിഎസുകള്‍ ക്കാണ് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളില് നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം, കുടുബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രജനി പ്രിയ എന്നിവര്‍ അംഗീകാരപത്രം ഏറ്റു വാങ്ങി. ഓഫിസ് പ്രവര്‍ത്തനങ്ങളും, ഫയലുകളുടെ ക്രമീകരണം, സമയബന്ധിത സേവനം തുടങ്ങിയവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്. ഐ.എസ്.ഒ. കോ ഓര്‍ഡിനേറ്റര്‍ ദിവ്യ, അലീന, ഗോപിക, അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.
