മണ്ണാര്‍ക്കാട്: ‘മാനവികതക്കൊരു ഇശല്‍ സ്പര്‍ശം’ എന്ന പ്രമേയത്തില്‍ കേരള മാപ്പിള കലാ അക്കാദമി മെമ്പര്‍ഷിപ്പ് കാംപെയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ചാപ്റ്റര്‍ പ്രവ ര്‍ത്തക സംഗമം നടത്തി. ഇര്‍ശാദ് കോളേജ് ഓഡിറ്റോറിയത്തില്‍ സാംസ്കാരിക പ്ര വര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് പി.എം ആറ്റക്കോയ തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇല്യാസ് മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്് പി.ടി സലാം, അക്കാദമി സ്ഥാപക പ്രസിഡന്റ് പി.എച്ച് അബ്ദുള്ള മാസ്റ്ററെ അനുസ്മരിച്ചു. ജില്ലാ ട്രഷറര്‍ ഹമീദ് കോട്ടോ പ്പാടം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാലകൃഷ്ണന് ചളവറ, സ്നേഹം ചാരിറ്റി വിങ് കോ-ഓര്‍ഡിനേറ്റര്‍ വി.വി അബ്ദുല്‍ ഖാദര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വഹീദ്, ബാഷ് മണ്ണാര്‍ക്കാട്, മനോജ് മേലേത്തറ, പൊന്‍പാറ കോയക്കുട്ടി, ഹമീദ് കൊമ്പത്ത്, ബഷീര്‍ കുറുവണ്ണ, ഷമീര്‍ യൂനിയന്‍, കെ.എം സാലിഹ, എന്‍.ഒ ഷിഹാബുദ്ദീന്, നാസര്‍ ദീവാ നിയ സംസാരിച്ചു. ആയിഷ ഫില്‍വ, കെ. ഹസീന, മുഹമ്മദ് കുട്ടി.പി.അബ്ദുറഹ്മാന്, കെ.പി അനസ്, സി.എച്ച് മുസ്തഫ, യൂസഫ് മുസ്ലിയാര് ചങ്ങലീരി എന്നിവരുടെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ടുകളുടെ അവതരണവും നടന്നു. മണ്ണാര്‍ക്കാട് ചാപ്റ്റര്‍ ഭാരവാഹികളായി കെ.പി.എസ് പയ്യനെടം, പൊന്‍പാറ കോയക്കുട്ടി, ഹമീദ് കൊമ്പത്ത്, ബഷീര്‍ കുറുവണ്ണ, ജമീല റഷീദ് (രക്ഷാധികാരി),പി.എം.ആറ്റക്കോയ തങ്ങള്‍ (പ്രസിഡ ന്റ്), എസ്.ആര് സൈതലവി, പി.കെ കാസിം, മുഹമ്മദലി ബുസ്താനി എടായ്ക്കല്‍, സി.കെ നഫീസ (വൈസ് പ്രസിഡന്റ്), മനോജ് മേലേത്തറ (ജനറല്‍ സെക്രട്ടറി), ഹാഷിര്‍ തങ്ങള്‍ കുമരംപുത്തൂര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ഉസ്മാന് എടത്തനാ ട്ടുകര, എന്‍.ഒ ഷിഹാബുദ്ദീന്, സലാം മുക്കാലി, കെ.കെ. സല്‍മ (ജോ.സെക്രട്ടറി), പാക്കര്ത്ത് മുഹമ്മദലി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
