മണ്ണാര്‍ക്കാട്: പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഫലസ്തീന് ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. നഗരത്തില്‍ പ്രകടനവുമുണ്ടായി. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍ നേതൃത്വം നല്കി. പൊതുയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുത്തുമൗലവി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് കൈതച്ചിറ, അഡ്വ.നൗഫല്‍ കളത്തില്‍, റഹ്മാന് കുരിക്കള്‍, ഷമീര്‍ മോളൂര്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ഷാഹുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് ഹിഷാം അലി, ജില്ലാ സെക്രട്ടറി അബൂബക്കര്‍ പൂതാനിയില്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന് തൃത്താല, ജില്ലാ ജോയിന്റ് സെക്രട്ടറി കാസിം മലമ്പുഴ, ജില്ലാ ട്രഷറര്‍ മൊയ്തീന് മാത്തൂര്‍,പി.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മാന് കുരിക്കള്‍, സെക്രട്ടറി എ.വി മുഹമ്മദ് അലി, പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം നേതാക്കളായ ഒ.കെ അബ്ദുള്ള മുസ്ലിയാര്, സക്കീര്‍ തോണിക്കര, മണ്ഡലം സെക്രട്ടറി റഫീഖ് കൊമ്പം, ട്രഷറര്‍ പി.പി ഹമീദ് എന്നിവര്‍ സംസാരിച്ചു.
