കോട്ടോപ്പാടം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് പരിധിയില്‍ 16 കാട്ടു പന്നികളെ കൂടി വെടിവെച്ചുകൊന്നു. ജഡങ്ങള്‍ നിയമാനുസൃതം വനത്തി നുള്ളില്‍ സംസ്കരിച്ചു. കച്ചേരിപ്പറമ്പ്, പുറ്റാനിക്കാട്, കോട്ടോപ്പാടം, തിരുവിഴാംകുന്ന്, കൊടു വാളിപ്പുറം, കാഞ്ഞിരംകുന്ന്, മേക്കളപ്പാറ, കണ്ടമംഗലം ഭാഗങ്ങളില്‍ നിന്നാണ് കാട്ടു പന്നികളെ കൊന്നത്. നിയമാനുസൃതം കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉത്തരവിട്ടപ്രകാരമാണ് നടപടി. മേക്കള പ്പാറ വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരായ ദിലീപ്, സെക്കീര്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞദിവസമാണ് ദൗത്യം നടത്തിയത്. ജഡങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പുറ്റാനിക്കാട് ക്യാംപ് ഷെഡ്ഡ് പരിസരത്ത് വനത്തിനുള്ളിലായി സംസ്കരിച്ചു. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കൂട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. ഇപ്പോള്‍ നടക്കുന്ന വനംവകുപ്പിന്റെ തീവ്രയജ്ഞം പരിപാടിയിലും ഇതുസംബന്ധിച്ച പരാതികളെത്തുന്നുണ്ട്. പഞ്ചായ ത്തില്‍ ഇതുമൂന്നാം തവണയാണ് ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലു ന്നത്. ഇതുവരെ 54 പന്നികളെയാണ് കൊന്നത്. പന്നിശല്ല്യം രൂക്ഷമായ ഭാഗങ്ങളില്‍ നടപടി തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
