മണ്ണാര്‍ക്കാട്: വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും സ്താനാര്‍ബുദ നിര്‍ണ്ണയവും ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മദര്‍കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക. കണ്‍സള്‍ട്ടന്റ് ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപിക് സര്ജന്മാരായ ഡോ. സി.എം പ്രിയദര്‍ശിനി, ഡോ.പി അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശോധന സൗജന്യമാണ്. കൂടാതെ ലാബ്, എക്സറേ, ഇസിജി, സ്കാനിങ്, ലേസര്‍ സര്‍ജറി എന്നിവയ്ക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അത്യാധുനിക ലേസര്‍ ചികിത്സ യിലൂടെ പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, വെരിക്കോസ് വെയ്ന്‍ എന്നീരോഗങ്ങള്ക്കും പരിഹാരം കണ്ടെത്താം. വനിതാ സര്‍ജന്റെ സേവനവും ലഭ്യമാകുമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:8089 99 36 57.
