കോട്ടോപ്പാടം: എയ്ഡ്സ് രോഗബാധ തടയുന്നതിനും ലഹരി ഉപയോഗത്തിനെതിരെയും നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി ‘സമഗ്ര ആരോഗ്യ സുരക്ഷ യുവജനങ്ങളിലൂടെ’ എന്ന സന്ദേശവുമായി നടത്തുന്ന യുവജാഗരണ്‍ കലാജാഥക്ക് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. എയ്ഡ്സ് രോഗത്തിന്റെ കാരണങ്ങള്‍, രോഗാവസ്ഥ, മുന്‍കരുതലു കള്‍, ചികിത്സ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജാഥാംഗങ്ങള്‍ അവതരിപ്പിച്ച നാടോടി കലാരൂപം അലാമിക്കളി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. അണ് എയ്ഡഡ് വിഭാഗം പ്രിന്‍സിപ്പാള്‍ കെ.സജ്ല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.പി സാദിഖ് അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സി.സമീറ, വോളണ്ടിയര്‍ ലീഡര്‍മാരായ ടി.ഹരീഷ്മ ദാസ്, മുഹമ്മദ് അദ്നാന്, എന്‍.ഹബീബ് റഹ്മാന്, ബാബു ആലായന്‍, ദിശ സംസാരിച്ചു.
