മണ്ണാര്‍ക്കാട്: ഭൂമിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ എല്ലാവര്ക്കും ബാധ്യതയു ണ്ടെന്നും അത് തകര്‍ക്കുന്ന തരത്തിലുള്ള അതിക്രമം പാടില്ലെന്ന മഹത്തായ പാഠം ഉള്‍ക്കൊളളണമെന്നും ലീഗ് ഫോര്‍ എന്വിയോണ്മെന്റ്റല് പ്രൊട്ടക്ഷന്‍ (എല്‍.ഇ.പി.) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം കുരുവമ്പലം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സമ്മേ ളനത്തോടനുബന്ധിച്ച് എല്‍.ഇ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പരിസ്ഥിതി പ്രശ്നങ്ങ ളും അതാതു പ്രദേശങ്ങളിലെ പ്രാദേശിക വിഷയങ്ങളാണ് എന്നതോടോപ്പം തന്നെ അവ യഥാര്‍ത്ഥത്തില്‍ സാര്‍വദേശീയ പ്രശ്നം കൂടിയാണെന്ന് വിഷയാവതരണം നടത്തിയ സാഹിത്യകാരന് കെ.പി.എസ് പയ്യനെടം പറഞ്ഞു.അതിനാലാണ് സൈ ലന്റ്വാലി സമരം ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി രുന്നു. എല്‍.ഇ.പി. ജില്ലാ പ്രസിഡന്റ് പ്രൊഫ.പി.എം സലാഹുദ്ദീന് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, പ്ലാച്ചിമട സമരസമിതി പ്രതിനിധി വിളയോടി വേണുഗോപാല്‍, നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രതിനിധി ഷിജി റോയ്, മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ആലിപ്പു ഹാജി, എല്‍.ഇ.പി. സംസ്ഥാന സെക്രട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, കെ.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, എന്‍.മുഹമ്മദലി അന്‍സാരി, കെ.സി അബ്ദുറഹ്മാന്, സി.ഷഫീക്ക് റഹ്മാന്, ഹംസ കുറുവണ്ണ, വി. ഹുസൈന് കുട്ടി മാസ്റ്റര്‍, എല്‍.ഇ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പനക്കല്‍
ട്രഷറര്‍ വൈശ്യന് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
