തെങ്കര: പത്താമത് ദേശീയ ആയുര്‍വേദ ദിനത്തിന്റെ ഭാഗമായി തെങ്കര ഗവ.ആയുര്‍ വേദ ആശുപത്രിയില്‍ ഒരാഴ്ചക്കാലം നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി നിര്‍വഹിച്ചു. പഞ്ചായത്ത് ആരോ ഗ്യകാര്യസ്ഥിരം സമിതി ചെയര്മാന് കെ.പി ജഹീഫ് അധ്യക്ഷനായി. ചീഫ് മെഡിക്ക ല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന്, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. കൃഷ്ണകുമാര്‍, ഡോ. ശ്രീലക്ഷ്മി, ഡോ.ഷാന, സ്റ്റാഫ് നഴ്സ് ഷീബ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവിത ശൈലി രോഗപ്രതിരോധത്തെ കുറിച്ച് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. ശ്രീലത ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നല്കി.വിശേഷരീതിയില്‍ തയ്യാറാക്ക പ്പെട്ട ആയുര്‍വേദ വിഭവങ്ങളും വിതരണം ചെയ്തു. സ്ഥാപനത്തില്‍ ആരംഭിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഓണ്‍ ലൈനായി നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യോഗ പരിശീലനം, വിദ്യാര് ഥികള്‍ക്ക് ക്വിസ്, ആയുര്‍വേദ ചികിത്സ ഉപകരണങ്ങളുടെയും ഔഷധങ്ങളുടെയും പ്രദര്‍ശനം, മെഡിക്കല്‍ ക്യാംപ്, ആനമൂളി ഗോത്രഉന്നതിയില് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് എന്നിവയുമുണ്ടാകും.
