അഗളി: അട്ടപ്പാടിയിലെ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും പാലക്കാട് ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ഓപ്പണ്‍ ഡിഗ്രി പ്രോഗ്രാമിന് തുടക്കമായി. പ്ലസ്ടു കഴിഞ്ഞിട്ടും പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടാനാകും. പദ്ധതിയുടെ സാങ്കേതിക സഹായങ്ങള്‍ കുടുംബശ്രീയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നല്‍കും.
വട്ടലക്കി ഫാമിങ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് മരുതി മുരുകന് അധ്യക്ഷനായി. കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അട്ടപ്പാടിയിലെ വിവിധ ഉന്നതി കളില്‍ നിന്നും പ്ലസ്ടു പാസായിട്ടും ഡിഗ്രി ചെയ്യാന്‍ സാധിക്കാതിരുന്ന എണ്‍പതോളം പേരെ കുടുംബശ്രീ ആനിമേറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള ഓറി യന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.
ഓറിയന്റേഷന്‍ പ്രോഗ്രാമിന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഇക്കണോ മിക്സ് ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രൊഫ. ഡോ. കെ.ആര് സുചിത്ര നേതൃത്വം നല്കി. ഓപ്പണ്‍ യൂണിവേഴ്സിറ്റി വഴി ലഭ്യമാകുന്ന കോഴ്സുകള്‍, ഫീസ്, അഡ്മിഷന്, പരീക്ഷ, വിവിധ സ്കീമുകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രാമപഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാര്‍, അനിത ബാബു, തുളസീമണി, കുടുംബശ്രീ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്, പഞ്ചായത്ത് സമിതി അംഗങ്ങള്‍, കോര്‍ഡിനേറ്റര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
