അലനല്ലൂര്‍: മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ തലത്തില്‍ നല്കുന്ന എക് സലന്‍സ് അവാര്‍ഡില്‍ അലന ല്ലൂര്‍ സര്‍വീസ് സഹകരണ ബാ ങ്ക് ഒന്നാമതായി. 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി യാണ് പുരസ്കാരം. കഴിഞ്ഞ വര്‍ഷവും ബാങ്കിന് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചിരു ന്നു. 80 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കായ ഈ സ്ഥാപനം 25 വര്‍ഷത്തിലധികമായി ലാഭത്തിലാണ്. മെമ്പര്‍മാര്‍ക്ക് 15 ശതമാനം ലാഭവിഹിതം നല്‍കുന്നുണ്ട്. 300 കോടി നിക്ഷേപവും 240 കോടി രൂപ വായ്പ യും 13,000 അംഗങ്ങളുമുണ്ട്.ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ച ബാങ്കിന് ഒട്ടേറെ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാഭ്, രാസവള ഡിപ്പോ,അഗ്രിമാര്‍ട്ട് ആംബുലന്‍സ് സര്‍വീസ് കര്‍ഷക സേവനകേന്ദ്രം തുട ങ്ങി ഒട്ടേറെ ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.ബാങ്കിങ് രംഗത്ത് ആര് ടിജിഎസ്/ എന്‍ഇഎഫ്ടി, വാട്സാപ് ബാങ്കിങ് സംവിധാനം എന്നിവ ഏറെ ശ്രദ്ധി ക്കപ്പെട്ടു. ബാങ്കിലേക്ക് മിസ്ഡ് കോള്‍ കോള്‍ അടിച്ചാല്‍ ബാങ്കിങ് സേവനം വീട്ടമുറ്റത്ത് എത്തിക്കു ന്ന സംവിധാനവും പലിശ രഹിതമായി ഭിന്നശേഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതും നെ ല്കൃഷിക്ക് പലിശരഹിത വായ്പ നല്‍കുന്നതും സഹകാരികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഓണക്കാലത്ത് ഒട്ടേറെ കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ പ്രവര് ത്തകര് വഴി ഓണക്കിറ്റ് നല്കി.എക്സലന്‍സ് അവാര്‍ഡ് നേട്ടം പ്രവര്‍ത്തനങ്ങള്‍ ഊര് ജിതപ്പെടുത്താനുള്ള കരുത്തുപകരുമെന്ന് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദു റഹിമാന്‍, സെക്രട്ടറി പി ശ്രീനിവാസന് എന്നിവര്‍ അറി യിച്ചു. ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് ബാങ്ക് ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
