മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡില്‍ തെങ്കര മുതല്‍ ആനമൂളിവരെ യുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.തെങ്കര റോഡ് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചിറപ്പാടത്താണ് ജനകീയ പ്രതിഷേധം നടത്തിയത്. റോഡും ഉപരോധിച്ചു. ഒരുമണി ക്കൂറോളം വാഹനഗഗതാഗതം തടസ്സപ്പെട്ടു. പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം സമരത്തില്‍ പങ്കെടുത്തു. റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, റോഡില്‍ കുഴികളുണ്ട് സൂക്ഷിച്ചുപോവുക, വാഗ്ദാനങ്ങളുടെ മൂടുപടം വലിച്ചെറിയൂ-റോഡുപണി ഉടന്‍ പൂര്‍ത്തിയാക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി നൂറിലധികംപേരാണ് നല്ല റോഡെന്ന ആവശ്യവുമായി സമരത്തിനെത്തിയത്. റോഡ് തകര്‍ച്ചക്കെതിരെ നിരന്തര പ്രതിഷേധങ്ങള്‍ നടന്നിട്ടും മന്ത്രിതലത്തില്‍ നിവേദനം നല്‍കിയിട്ടും യാതൊരു നടപടികളുമുണ്ടായില്ല. ശാശ്വതപരിഹാരമാണ് തെങ്കരയിലുള്ള നാട്ടുകാരുടെ ആവ ശ്യം. കരാറുകാരനെകൊണ്ട് പണിയെടുപ്പിക്കണം. അല്ലാത്തപക്ഷം കരിമ്പട്ടികയില്‍ പ്പെടുത്തി കേസെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു. റോഡ് ജനകീയ സംരക്ഷണ സമിതിയംഗം കെ. സാബിര്‍ ഉദ്ഘാടനംചെയ്തു. കെ.വി.വി.ഇ.എസ്. തെങ്കര യൂനിറ്റ് പ്രസിഡന്റും ജനകീയസംരക്ഷണ സമിതിയംഗവുമായ സി. ഷൗക്കത്ത് അധ്യ ക്ഷനായി. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ ടി.എ സലാം, മണികണ്ഠന് പൊറ്റ ശ്ശേരി, കെ. സുരേന്ദ്രന്, ഗിരീഷ് ഗുപ്ത, ശ്രീധരന് ചേറുംകുളം, ഉനൈസ് തെങ്കര, ടി.കെ. ജുനൈസ്, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
