കാരാകുര്‍ശ്ശി: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വൈ സലാം അധ്യക്ഷനായി. അക്കാദമി സമിതി കണ്‍വീനര്‍ എസ്.ആര് ഹബീബുള്ള, എസ്.എം.സി. ചെയര്മാന് രാജേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ സെന്തില്‍കുമാര്‍, പ്രചരണ സമിതി കണ്‍വീനര്‍ വീരാപ്പു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി.എല്‍.പി. സ്കൂ ളിലെ മന്‍സൂര്‍ മാസ്റ്ററാണ് ലോഗോ തയാറാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 7,8 തിയതിക ളില്‍ കാരാകുറുശ്ശി ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളിലും,വാഴമ്പുറം എ.എം.യു.പി സ്കൂളിലുമായാണ് ശാസ്ത്രോത്സവം നടക്കുക.
