കോങ്ങാട്:നിയോജക മണ്ഡലത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കെവി വിജയദാസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ കോങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാ ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെയും, കേര ളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തുന്നവരെയും നിരീക്ഷി ക്കുന്നതിന് നിരീക്ഷണ സമിതി രൂപീകരിക്കും.വാര്‍ഡ് മെമ്പര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാവര്‍ക്കര്‍, അംഗനവാടി വര്‍ക്കര്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരിക്കും നിരീ ക്ഷണ സമിതി.നിരീക്ഷണ സമിതി ഓരോ വീടുകളിലുമുള്ള കുടും ബാംഗങ്ങളില്‍ വിദേശത്തുള്ളവര്‍, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍, മറ്റു ജില്ലകളിലുള്ളവര്‍, എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കും. നിരീക്ഷണസമിതി ഓരോ ദിവസവും റിപ്പോര്‍ട്ട് തയ്യാറാക്കും.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ ടീം വീടുകളില്‍ പരിശോധന നടത്തും.മൊബൈല്‍ മെഡിക്കല്‍ ടീമില്‍ ഒരു ഡോക്ടര്‍, ഒരു നേഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുണ്ടാവും.
ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് മണ്ഡലാടി സ്ഥാനത്തില്‍ നടപ്പാക്കുക. ഈ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെ ടുത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ക്കും. മെഡിക്കല്‍ ഓഫീസര്‍, ആശാവര്‍ക്കര്‍ മാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, എന്നിവരുടെ യോഗമാണ് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കു ക. യോഗത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാല ക്കാട്, മണ്ണാര്‍ക്കാട്,തഹസില്‍ദാര്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ടുമാര്‍, മണ്ണാര്‍ക്കാട് ,കല്ലടിക്കോട് കോങ്ങാട് ,മങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.