മണ്ണാര്‍ക്കാട്: അതിജീവന രാഷ്ട്രീയത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഈ മാസം 25, 26, 27 തിയ്യതികളില്‍ പാലക്കാട് ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹി ബ് നഗറില്‍ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളന വാഹന പ്രചരണ ജാഥക്ക് മണ്ണാര് ക്കാട് മുക്കണ്ണത്ത് സ്വീകരണം നല്കി. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നല്കിയ സ്വീകരണജാഥ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുറഹ്മാന് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനും മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ മരയ്ക്കാര്‍ മാരായമംഗലം, വൈസ് ക്യാപ്റ്റന്‍ ടി.എ സിദ്ദി ഖ്, പി.ഇ എ സലാം, കെ.കെ.എ അസീസ് സംസാരിച്ചു.കുന്തിപ്പുഴയിലും, ആര്യാമ്പാവി ലും ജാഥക്ക് സ്വീകരണം നല്കി. വിവിധ കേന്ദ്രങ്ങളില്‍ എം.എസ് നാസര്‍, കല്ലടി അബൂബക്കര്‍, എം.എസ് അലവി, അഡ്വ. മുഹമ്മദലി മറ്റാംതടം, ഗഫൂര്‍ കോല്ക്ക ളത്തില്‍, സി.എ സാജിദ്, മാടാല മുഹമ്മദാലി, സലാം തറയില്‍, ആലിപ്പു ഹാജി, റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, പ്രൊഫ. പി.എം സലാഹുദ്ദീന്, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദു റഹിമാന്‍, സി. ഷഫീക് റഹിമാന്‍,യൂത്ത് ലീഗ് നേതാക്കളായ റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാ ടം, അഡ്വ. ഷമീര്‍ പഴേരി,അഡ്വ. നൗഫല്‍ കളത്തില്‍,സി.കെ സദകത്തുള്ള, എം.എസ്. എഫ് നേതാക്കളായ എം.ടി അസ്ലം, കെ.യു ഹംസ, അമീന് റാഷിദ്, ടി.കെ സഫുവാന്‍, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി റഫീന റഷീദ്, പി. മൊയ്ദീന്, യൂസഫ് മിശ്കാത്തി, വൈശ്യന് മുഹമ്മദ്, ദുബൈ കെ.എം.സി.സി നേതാവ് നാസര്‍ ഒടുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
