കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കായികമേള നടത്തി. ഇന്ത്യന്‍ ഫുട്ബോളര് വി.പി സുഹൈര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, പ്രധാ നാധ്യാപകന്‍ കെ.എസ് മനോജ് ,കായികാധ്യാപിക ഷിജി ജോര്‍ജ്, ബാബു ആലായന്‍, എം.പി ഷംജിദ്, പി.മനോജ്, പി.ഗിരീഷ്, കെ.മൊയ്തുട്ടി, സി.പി വിജയന്, എന്‍.ഹബീബ്, സി.റഫീഖ്, സി.ലീന സംസാരിച്ചു.വിവിധ ഹൗസുകള്‍ തമ്മില്‍ മത്സരിച്ച മേളയില്‍ യെല്ലോ ഹൗസ് ജേതാക്കളായി.മാനേജര്‍ റഷീദ് കല്ലടി സമ്മാനദാനം നടത്തി.
