മണ്ണാര്‍ക്കാട്: കഴിഞ്ഞ ഒന്‍പത് വര്‍ഷം പാലക്കാട് ജില്ലയില്‍ 62 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി. 2016 -17 മുതല്‍ ഇതുവരെയുള്ള കണക്ക് പ്രകാരമാണിത്.ജില്ലയിലെ ആകെ 157 വില്ലേജ് ഓഫിസുകളാണുള്ളത്. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 21, റീബില്‍ഡ് കേരള ഇനിഷ്യറ്റിവ് പ്രകാരം 37, റിനോവേഷന്‍ മുഖേന ഒന്ന്, എം.എല്‍.എ. ഫണ്ട് മുഖേന രണ്ട്, പി.ഡബ്യൂ.ഡി ഫണ്ട് പ്രകാരം ഒന്ന് എന്നീ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. 89 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാവുന്ന തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 11 വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പുരോഗമിക്കു കയാണ്. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആറ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രകാരം മൂന്ന്, എസ്.എസ് എ. എസ്.സി.ഐ (സ്കീം ഫോര്‍ സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോ ര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) പ്രകാരം രണ്ട് എന്നിങ്ങനെയാണ് പ്രവര്‍ത്തി പുരോഗമി ക്കുന്ന വില്ലേജ് ഓഫിസുകള്‍. ബാക്കിയുള്ളവയുടെ നിര്‍മാണം ഉടനെ ആരംഭിക്കും.
