നീന്തല്‍പഠിക്കാം, നടപ്പാതയുമുണ്ടാകും
കുമരംപുത്തൂര്‍: പഞ്ചായത്തിലെ ചങ്ങലീരി വേണ്ടാംകുര്ശ്ശിയിലെ പാണ്ടംകുളം നവീകരണം തുടങ്ങി. നാശത്തിന്റെ വക്കിലുള്ള കുളത്തെ തൊഴിലുറപ്പ് പദ്ധതിയി ലുള്പ്പെടുത്തിയാണ് പുനരുദ്ധരിക്കുന്നത്. കുളിക്കാനും അലക്കാനും മാത്രമല്ല വ്യാ യാമത്തിനുകൂടി കുളം ഗുണപ്രദമാക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എഴുപത് സെന്റോളം വിസ്തൃതിയുണ്ട് മണ്ണാറത്തറ ഭാഗത്തെ ഈകുളത്തിന്. പഞ്ചായ ത്തിലെ വലിയ കുളംകൂടിയാണിത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തെ ഈകുളം മുന്‍കാലത്ത് കാര്‍ഷികമേഖലയ്ക്കും പ്രയോജനപ്രദമായിരുന്നു.
വര്‍ഷങ്ങളായി കാടുമൂടിയും ചെളിനിറഞ്ഞും ഉപയോഗശൂന്യമായ കുളം 54ലക്ഷം രൂപ ചെലവിലാണ് ഗ്രാമ പഞ്ചായത്ത് നവീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ 37.28 ലക്ഷവും രണ്ടാംഘട്ടത്തില്‍ 16.72ലക്ഷം രൂപയുമാണ് ചെലവഴിക്കുക. കുളത്തില്‍ അടിഞ്ഞു കിടക്കുന്ന ചെളിയും മണ്ണും നീക്കി പാര്‍ശ്വഭിത്തി കെട്ടും. ഇതിന് സമീപത്തായി ഇന്റര്‍ലോക്ക് പതിക്കും. നടപ്പാതയുമൊരുക്കും. ചുറ്റിലും വലകെട്ടി സുരക്ഷിതത്വം ഉറപ്പാക്കും. പ്രദേശത്തുള്ളവര്‍ക്ക് കുളിക്കാനും നീന്തല്പഠിക്കാനുമെല്ലാം സാധ്യമാ കുന്നതരത്തിലാണ് കുളം പുനരുദ്ധരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നവീകരണ പ്രവൃത്തികളുടെ ഭാഗമായി കുളത്തിലെ കാടുനീക്കം ചെയ്യുന്നപ്രവൃത്തികളാരംഭി ച്ചിട്ടുണ്ട്. നിര്‍മാണപ്രവൃത്തികള്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ശ്രമം.
പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹി ച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. തൊഴിലുറുപ്പ് പദ്ധതി ഓംബുഡ്സ്മാന് ഡോ.കെ.കെ ബാബു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമപഞ്ചായ ത്ത് അംഗങ്ങളായ സിദ്ദീഖ് മല്ലിയില്‍, കെ.കെ ലക്ഷ്മിക്കുട്ടി, ഡി.വിജയലക്ഷ്മി, ഷരീഫ് ചങ്ങലീരി, കാദര്‍ കുത്തനിയില്‍, ടി.കെ ഷമീര്‍, വിനീത, ശ്രീജ, സെക്രട്ടറി കെ.ശിവ പ്രകാശ്, മുന്‍ പ്രസിഡന്റ് കെ.പി ഹംസ, അസീസ് പച്ചീരി, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
