മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വാടക വീടി നുനേരെയും ആക്രമണം.ജനലുകളും ഫര്‍ണിച്ചറുകളും, കുടിവെള്ള പൈപ്പും മറ്റും തകര്‍ത്തു. വീട്ടുടമയുടെ പരാതിപ്രകാരം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുമരംപുത്തുര്‍ പള്ളിക്കുന്നില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. എം.ഇ.എസ്. കല്ലടി കോളജ് എസ്.എഫ്.ഐ. യൂണിറ്റ് മണ്ണാര്‍ക്കാട് ഓഡിറ്റോ റിയത്തില്‍ നടത്തിയ ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയതായി പറയുന്നു. തുടര്‍ന്നാണ് രണ്ടുവിദ്യാര്‍ഥികള്‍ താമസിക്കുന്ന വിസപടിയിലെ വാടക വീട്ടില്‍ അതിക്രമം നടന്ന ത്. കാറിലും ബൈക്കിലുമായി എത്തിയ ഒരുസംഘമാണ് ആക്രമണം നടത്തിയെന്ന് വീട്ടുടമ കളത്തില്‍ മുസ്തഫ പറഞ്ഞു.നാട്ടുകാര്‍ ഇടപെട്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കിയത്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും വീട്ടുടമ പറ യുന്നു. തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തും സ്ഥലത്തെത്തിയിരുന്നു. സമാധാനം പുലരുന്ന പള്ളിക്കുന്നില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജന് ആമ്പാടത്ത് ആവശ്യപ്പെട്ടു.
