മണ്ണാര്‍ക്കാട്: ജനവാസമേഖലയിലെത്തുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിന് വനംവകുപ്പ് സ്ഥാപിച്ച കാമറ മോഷണം പോയതായി പരാതി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ തച്ചമ്പാറ ഇരുമ്പാമുട്ടിയിലെ തരിപ്പപതി ഭാഗത്ത് വച്ച കാമറയാണ് നഷ്ടപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സമാനമായ കാല്പാടുകള് കാണുന്നതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസി കളുടേയും വാര്‍ഡ് മെമ്പറുടേയും ആവശ്യപ്രകാരം ഈ ഭാഗത്ത് വന്യജീവി ഭീഷണി യുണ്ടോയെന്നറിയാനാണ് വനംവകുപ്പ് കാമറ നിരീക്ഷണം തുടങ്ങിയത്. കാല്പാടു കള്‍ കണ്ട തരിപ്പപതിയിലെ കൃഷിയിടത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാമറ സ്ഥാപിച്ചത്. കമുകില്‍ കെട്ടിഉറപ്പിച്ച നിലയിലായിരുന്നു. ഇതിന്റെ ഇതിന്റെ കേബിള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് അധി കൃതര്‍ പറയുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ നല്കിയ പരാതിയില്‍ കല്ലടിക്കോട് പൊലിസ് കേസെടുത്തിട്ടുണ്ട്.
