മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് അനധികൃതമായി ഓട്ടോറിക്ഷയില്‍ കടത്തുകയായി രുന്ന സ്ഫോടകവസ്തുക്കള്‍ പൊലിസ് പിടികൂടി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ തച്ച മ്പാറ മുണ്ടക്കാട്ടില്‍ എം. സന്ദീപ് (38)നെ അറസ്റ്റുചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ലഹരിഉല്‍പ്പന്നങ്ങള്‍, ഹവാല, സ്വര്‍ണം, സ്പിരിറ്റ് കടത്ത് തടയുന്ന തിനായി ആനമൂളി അതിര്‍ത്തിയില്‍ രാത്രിപരിശോധന നടത്തുന്നതിനായി നിയോ ഗിച്ച പുതൂര്‍ എസ്.ഐ. വി.് അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ സ്ഫോടക വസ്തു കണ്ടെ ത്തിയത്. കൂടുതല്‍ പരിശോധനക്കും തുടര്‍നടപടികള്‍ക്കുമായി മണ്ണാര്‍ക്കാട് എസ്. ഐ. എ.കെ ശ്രീജിത്തിനെയും വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോയുടെ ഡിക്കി യില്‍ രണ്ട് ബോക്സുകളിലായി ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ ഡിറ്റണേറ്ററുകള്‍ എന്നിവയാണ് കണ്ടെത്തിയത്.405 ജലാറ്റിന്‍ സ്റ്റിക്കുകളും 399 ഡിറ്റണേറ്ററുകളുമാണുണ്ടായിരുന്നത്. പരിശോധനയില്‍, നിയമാനുസരണമുള്ള ലൈസന്‍സോ, അനുമതി പത്രമോ ഇല്ലാ തെയാണ് ഉഗ്രസ്ഫോടനം ഉണ്ടാക്കാന്‍ പര്യാപ്തമായ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചതെന്നും കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റുരേഖപ്പെടുത്തി. വാഹനവും കസ്റ്റിയി ലെടുത്തു. തച്ചമ്പാറയില്‍ നിന്ന് കാറിലെത്തിയ ഒരാളാണ് ഓട്ടോറിക്ഷയില്‍ സ്ഫോട കവസ്തുക്കള്‍ കയറ്റിയത്. തുടര്‍ന്ന് അഗളി നരസിമുക്കിലുള്ള ഒരാള്‍ക്ക് എത്തിച്ചു നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് വിശദമായ അന്വേഷ ണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ എത്തിച്ചുനല്‍കിയ ആളെകൂടി പിടികൂടാ നുണ്ടെന്ന് എസ്.ഐ. എ.കെ ശ്രീജിത്ത് അറിയിച്ചു.
