വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിനു കീഴില്‍ സ്റ്റുഡന്റ്സ് പാലിയേറ്റീവ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. സാന്ത്വനപരിചരണ രം ഗത്ത് വിദ്യാര്‍ഥികളുടെ പങ്ക് ഫലപ്രദമായി വിനിയോഗിക്കുക, സമൂഹത്തിലെ യാതന കള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്തി സഹായമെത്തിക്കുക, ജീവിതശൈ ലി രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയെന്നിവയാണ് ലക്ഷ്യം. വെട്ട ത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ചെയര്മാന് കെ.ടി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍ അധ്യക്ഷനായി. എടത്തനാട്ടുകര പെയിന്റ് പാലിയേറ്റിവ് സൊസൈറ്റി സെക്രട്ടറി വി.പി റഹീസ്, വെട്ടത്തൂര്‍ പാലിയേറ്റീവ് ക്ലിനിക് ഓഫിസ് സെക്രട്ടറി അബ്ദുല്‍ സത്താര്‍ മാസ്റ്റര്‍, ഹോംകെയര്‍ വളണ്ടിയര്‍മാരായ പി.ടി മുസ്തഫ, ലിഖിത സുരേഷ്, എ.കെ സന ഫാത്വിമ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. ലീഡര്‍മാരായ കെ.പി മുഹമ്മദ് അസ്ലം, ടി.എന്‍ അബിന്‍ഷ, ആയിഷ ഫഹ്മി, സാഹില്‍, നയന പി.ദേവ്, കെ.അജ്ന, മുഹമ്മദ് സോനു എന്നിവര്‍ നേതൃത്വം നല്കി.
