മണ്ണാര്‍ക്കാട്: ആള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. സര്‍ക്കാരിന് സാമ്പത്തി കലാഭമില്ലാത്തതും കരാറുകാരന് വന്‍സാമ്പത്തിക നഷ്ടവമുണ്ടാക്കുന്നതുമായ കാപ ബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഓഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സജി തോമസ് അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി കെ.സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നന്ദകുമാര്‍, ഓര്ഗൈനസിങ് സെക്രട്ടറി കെ.ബാലകൃഷ്ണന്, മറ്റുനേതാ ക്കളായ എ.വി സച്ചിദാനന്ദന്, ജംഷീദ് കുമരംപുത്തൂര്‍, എസ് നിയാസ്സുദ്ധീന്, എ.കെ വീരാന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. സജി തോമസ് (പ്രസിഡ ന്റ്), ജംഷീദ് കുമരംപുത്തൂര്‍ (സെക്രട്ടറി), എ.കെ വീരാന്‍കുട്ടി (ട്രഷറര്‍).
