മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ സൗജന്യവിസയോടെ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ എം. എല്‍.എയുടെ ഫ്ലെയിം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തി. യു.എ.ഇ. ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് കമ്പനിയുടെ സഹകരണ ത്തോടെ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന മേളയില്‍ നാനൂറിലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നൂറ്റമ്പതോളം പേര്‍ക്ക് നിയമനം ഉറപ്പാക്കിയതായി സംഘാടകര്‍ അറിയിച്ചു.
തൊഴില്‍മേള എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. ഗ്രാന്ഡ്ഗ്രൂപ്പ് സി.എച്ച്. ആര്.ഒ എം.ടി അനീസ് തൊഴില്‍ അവസരങ്ങള്‍ വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ എന്‍.വി ഷറഫു ന്നിസ, കെ.സി അബ്ദുറഹ്മാന്, ഫ്ലെയിം കോര്‍ ഗ്രൂപ്പ് ചെയര്മാന് ഹമീദ് കൊമ്പത്ത്, ഭാരവാഹികളായ കെ.ജി ബാബു, സിദ്ദീഖ് പാറോക്കോട്, ജോബ് ഐസക്, പി.സി.എം ഹബീബ്, ബിജു ജോസ്, മുഹ്സിന് ചങ്ങലീരി, റിക്രൂട്ട്മെന്റ് മാനേജര്‍ ടി.കെ അര്‍ഷദ്, ജയപ്രകാശ് വാഴോത്ത്, സൈനുദ്ദീന്‍ കൈതച്ചിറ എന്നിവര്‍ സംസാരിച്ചു.
