മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കായി സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തില്‍ സി-സ്റ്റെപ് 2 എന്നപേരില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. നേതൃത്വപാടവം, രക്ഷാകര്‍തൃത്വം, വിദ്യാഭ്യാസ രംഗത്തെ പുത്തന്പ്രവണതകള്, മാര്‍ഗദര്‍ശനം, കൗണ്‍സിലിങ്, സംഘാടനം, പ്രചര ണം, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. ക്രൈംബ്രാഞ്ച് പാലക്കാട് എസ്.പി. ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു. സിജി പാലക്കാട് ജില്ലാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കെ.മുനീര്‍ അധ്യക്ഷനായി. സി.ഇ.ഇ. വകുപ്പ് ഡയറക്ടര്‍ ഡോ.ജയ്ഫറലി ആലിചെത്ത്, അസ്ലം തേഞ്ഞിപ്പലം, ടി.എന്‍.സി. ഡയറക്ടര്‍ ഷാഹിദ് എളേറ്റില്‍, ഗ്രാമദീപം ഡയറക്ടര്‍ നസീബ ബഷീര്‍ എന്നിവര്‍ ക്ലാസെടുത്തു. എച്ച്.ആര്. ഹെഡ് സി.ജുനൈസ്, ജില്ലാ രക്ഷാധികാരി ഫാറൂഖ്, സി ഫോര്‍ ഹെഡ് ആരിഫ് കോങ്ങാട്, കരിയര്‍ ഹെഡ് പി.ജംഷീര്‍, സി.ഇ.ഇ. ഹെഡ് സലീം നാലകത്ത് എന്നിവര്‍ സംസാരിച്ചു.
