മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്കൂള്‍വിദ്യാര്‍ഥികളുടെ പാഠ പുസ്തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ വര്‍ഷം 69.23 കോടി രൂപ നേരത്തെ അനുവദി ച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 55 കോടി രൂപയാണ് വകയിരുത്തല്‍. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വഴിയാണ് പേപ്പര്‍ വാങ്ങി പാഠ പുസ്തകം അച്ചടിക്കുന്നത്.
