മണ്ണാര്‍ക്കാട്: നഗരസഭയിലെ പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും അഴി മതിയും ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ലോക്കല്‍ കമ്മി റ്റി വിജിലന്‍സിനും തദ്ദേശ സ്വയംഭരണവകുപ്പിനും പരാതി നല്‍കിയതായി ലോക്കല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ കെ.മന്‍സൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വേദ ആശുപത്രി, ഗ്യാസ് ക്രിമിറ്റോറിയം, കുടുംബശ്രീക്കായുള്ള വ്യ വസായ കേന്ദ്രം തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായാണ് പരാതി യില്‍ പറയുന്നത്. എസ്റ്റിമേറ്റ് തുക പെരുപ്പിച്ച് കാണിച്ചും ഇഷ്ടക്കാരായ കരാറുകാര്‍ക്ക് പ്രവൃത്തികള്‍ നല്‍കിയും കോടികള്‍ തട്ടിയെന്നും പരാതിയിലുണ്ട്. കുറ്റക്കാര്‍ക്കെ തിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മന്‍സൂര്‍ പ്രതിനീധികരി ക്കുന്ന നായാടിക്കുന്ന് വാര്‍ഡില്‍ ഫണ്ടുവകമാറ്റി ചെലവഴിച്ചെ ന്നും കരാറുകാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സി ല്‍ യോഗത്തില്‍ നഗരസഭാ ചെയര്മാന് ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സിലില്‍ പ്രത്യേ കം അജണ്ട കൊണ്ടുവന്ന് തന്നെയും സി.പി.എമ്മിനേയും പൊതുമധ്യത്തില്‍ മോശമാ യി ചിത്രീകരിക്കാ ന് ശ്രമിക്കുകയാണെന്നും മന്‍സൂര്‍ പറഞ്ഞു. നഗരസഭാ ചെയര്മാന് മുന്‍പ് നാരങ്ങാപ്പറ്റ വാര്‍ഡില്‍ തന്നോട് മത്സരിച്ച് പരാജയപ്പെട്ടതിന്റെ വിരോധമാണ് ഇപ്പോഴുമുള്ളതെന്നും ചെയര്‍മാന്റെ അഴിമതിക്ക് കൂട്ടുനില്ക്കാത്തതിലും വിരോധമു ണ്ടെന്നും മന്‍സൂര്‍ ആരോപിച്ചു.
നഗരസഭയില്‍ ഷോപ്പിങ് കോംപ്ലക്സ് കെട്ടിട നിര്‍മാണത്തിന് റൂറല്‍ ബാങ്കില്‍ നിന്നും 20കോടിയോളം രൂപ വായ്പയെടുക്കാന്‍ സമീപിച്ചതിലും, പാതാക്കര മലയില്‍ വിവിധ പദ്ധതികള്‍ക്കായി ഭൂമി വാങ്ങാന്‍ തീരുമാനിച്ചതുമെല്ലാം ഇടതുകൗണ്‍സിലര്‍മാര്‍ എതി ര്‍ത്തിരുന്നു.ലൈഫ് ഭവനപദ്ധതിയില്‍ വീടുനല്‍കാതെ മറ്റുവലിയ പദ്ധതികള്‍ക്ക് പിന്നാലെ പോകാനാണ് ചെയര്മാന് താത്പര്യം. സാധാരണ്ക്കാരെ ചേര്ത്തുപിടിക്കണ മെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഭരണകാലാവധി അവസാനിക്കിനിരിക്കെ ഭവനപദ്ധതിയില്‍ വീട് അനുവദിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും.
സി.പി.എമ്മോ താനോ ഇടപെട്ട് ചന്തപ്പടി വാര്‍ഡില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേരു വെട്ടിമാറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാ ണ്.ആക്ഷേപം ഉന്നയിച്ചാല്‍ പോര. രേഖയുണ്ടാകണം. ഉദ്യോഗസ്ഥതലത്തിലാണ് പരിശോധനകള്‍ വേണ്ടത്. അല്ലാതെ മറ്റ് ആരോപണങ്ങള്‍ തുടര്‍ന്നാല്‍ ചന്തപ്പടി വാര്‍ഡ് കൗണ്‍സിലര്‍ ഷെഫീക്ക് റഹ്മാന് പര്‍ദ്ദയോ, ബുര്‍ഖയോ ഇട്ടുപോലും വീടിന് പുറത്തി റങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. തന്റെ തലയില്‍ മുണ്ടിടാന്‍ ഷെഫീക്ക് റഹ്മാന് ആയിട്ടില്ലെന്നും മന്‍സൂര്‍ പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം രാഷ്ട്രീയ മര്യാദ യല്ലെന്നും ഇതു തുടര്‍ന്നാല്‍ മന്‍സൂറിന് തലയില്‍ മുണ്ടിട്ടുപോലും നടക്കാന്‍ കഴിയാ ത്ത സ്ഥിതിയാകുമെന്നും ഷെഫീക്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.വാര്‍ത്താ സമ്മേ ളനത്തില്‍ ഇടതുകൗണ്സിലര്മാരായ വത്സലകുമാരി, സി.പി പുഷ്പാനന്ദ്, മുഹമ്മദ് ഇബ്രാഹിം, കെ.സിന്ധു, പി.സൗദാമിനി, കദീജ, റെജീന തുടങ്ങിയവര്‍ പങ്കെടുത്തു.