കല്ലടിക്കോട്:ദേശീയപാത പനയംപാടം ദുബായ് കുന്ന് കയറ്റത്തിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കല്ലടിക്കോട് പറക്കാട് അബുതാഹിർ (37) പരിക്കേറ്റത്. ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കല്ലടിക്കോട് ഭാഗത്ത് നിന്നും കരിമ്പയിലേക്ക് പോവുക യായിരുന്നു ഓട്ടോറിക്ഷയിൽ എതിരെ കോഴിക്കോട് നിന്നും വരുകയായിരുന്നു കാർ ഇടിക്കുകയായിരുന്നു. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി.
